തിരുവനന്തപുരം: ചെറുകിട സംരംഭങ്ങളുടെ ഉത്പന്നങ്ങൾ കെ സ്റ്റോറുകൾ വഴിയും സപ്ലൈകോ വിൽപന കേന്ദ്രങ്ങൾ വഴിയും വിപണനം ചെയ്യുന്നത് വിപുലമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയിലൂടെ നിലവിൽ വന്ന സംരംഭങ്ങൾക്ക് വിപണി ഉറപ്പാക്കാനാണിത്. മന്ത്രിമാരായ പി.രാജീവ് , ജി.ആർ. അനിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ഒരു വർഷം 6 കോടിയുടെ എം.എസ്. എം. ഇ ഉത്പന്നങ്ങൾ കെ സ്റ്റോറുകളിലൂടെ വിൽപന നടത്തി. മാവേലി സ്റ്റോറുകൾ, മൊബൈൽ മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ എം.എസ്.എം.ഇകൾക്കായി പ്രത്യേക റാക്ക് സ്‌പേസ് നൽകും. സപ്ലൈകോയുടെ ഇ കൊമേഴ്സ് ഔട്ട്‌ലെറ്റുകളിൽ എം.എസ്.എം.ഇ ഉത്പന്നങ്ങൾ ലിസ്റ്റു ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |