കണ്ണൂർ: പി.വി.അൻവർ രേഖാമൂലം ആവശ്യപ്പെട്ടാൽ യു.ഡി.എഫിലെടുക്കുന്നത് ചർച്ച ചെയ്യുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ പറഞ്ഞു. മുന്നണിയിലെ മറ്റ് പാർട്ടികളോട് അഭിപ്രായം ചോദിക്കണം. ആരുടെ പിന്തുണയും സ്വീകരിക്കും. വനനിയമ ഭേദഗതി ബില്ലിൽ നിന്ന് സർക്കാർ പിന്മാറിയത് യു.ഡി.എഫ് പ്രതിഷേധം ഭയന്നാണ്. മലയോര ജനജീവിതവുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങളുയർത്തി മുൻനിശ്ചയിച്ച സമരപ്രചരണ യാത്രയുമായി മുന്നോട്ടുപോകും. ഈ മാസം 25ന് യാത്ര ആരംഭിക്കും. 25ന് വൈകുന്നേരം 5ന് ഇരിക്കൂർ മണ്ഡലത്തിലെ കരുവഞ്ചാലിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 5ന് പാറശ്ശാല അമ്പൂരിയിൽ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |