തിരുവനന്തപുരം: സി.പി.എം അനുകൂല സംഘടനായായ കേരള സെക്രട്ടേറിയറ്റ് എംപ്ളോയിസ് അസോസിയേഷൻ സുവർണ്ണജൂബിലി മന്ദിര ഉദ്ഘാടന ചടങ്ങ് പാടിയ സ്തുതി ഗീതം എഴുതിയ പൂവത്തൂർ ചിത്രസേനൻ പൊതുഭരണ വകുപ്പിൽ ക്ളറിക്കൽ അസിസ്റ്റന്റായി 2023 ഏപ്രിൽ 31 ന് വിരമിച്ചയാളാണ്. വിരമിച്ച ശേഷം ഇദ്ദേഹം നൽകിയ അപേക്ഷയിൽ 2024 ഏപ്രിൽ 24 നാണ് ധനകാര്യ വകുപ്പിൽ സ്പെഷ്യൽ മെസഞ്ചറായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചത്.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ജോലി സമയത്ത് ജീവനക്കാർ കൂട്ടത്തോടെ എത്തി.. സെക്രട്ടേറിയറ്റിലെ മിക്ക സെക്ഷനുകളിലെയും നല്ലൊരു ശതമാനം കസേരകളും ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ രണ്ട് വരെ ഒഴിഞ്ഞു കിടന്നു. ഊറ്റുകുഴിക്ക് സമീപം നിർമ്മിച്ച മന്ദിരം നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷമാണ് 12.30 ഓടെ മുഖ്യമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിലെ സമ്മേളന വേദിയിലെത്തിയത്. അതിനും മുമ്പേ ജീവനക്കാർ വേദിക്ക് മുന്നിൽ ഇരിപ്പുറപ്പിച്ചിരുന്നു. വേദിക്ക് സമീപത്തായി 100 ജീവനക്കാർ നിരന്നു നിന്നാണ് സ്തുതി ഗാനം ആലപിച്ചത്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |