2023 ഒക്ടോബർ 7: ഇസ്രയേലിൽ ഹമാസിന്റെ ഭീകരാക്രമണം (ഓപ്പറേഷൻ അൽ അഖ്സ സ്റ്റോം). കാരണം, ഈസ്റ്റ് ജറുസലേമിലെ അൽ അഖ്സ പള്ളിയിലുള്ള തർക്കം. ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് 1200ഓളം പേരെ കൊന്നു. 251 പേരെ ഗാസയിലേക്ക് കടത്തി. ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം തുടങ്ങി (സ്വോർഡ്സ് ഒഫ് അയൺ)
ഒക്ടോബർ 8: ഹമാസിന് പിന്തുണയുമായി ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ്
ഒക്ടോബർ 13: വടക്കൻ ഗാസയിൽ കൂട്ടപലായനം
ഒക്ടോബർ 19: ഹമാസിന് പിന്തുണയുമായി ഇസ്രയേലിനും ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾക്കും നേരെ യെമനിലെ ഹൂതി വിമതർ ആക്രമണം തുടങ്ങി
ഒക്ടോബർ 27: ഗാസയിൽ കരയുദ്ധം തുടങ്ങി
നവംബർ 24: 7 ദിവസത്തെ വെടിനിറുത്തൽ പ്രാബല്യത്തിൽ
2024 ജനുവരി 26: ഗാസയിലെ വംശഹത്യ തടയാൻ ഇസ്രയേലിനോട് ഉത്തരവിട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി
ഏപ്രിൽ 1: സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ വ്യോമാക്രമണം. ഉന്നത ജനറൽ അടക്കം നിരവധി മരണം
ഏപ്രിൽ 13: ഇസ്രയേലിൽ ഇറാന്റെ വ്യോമാക്രമണം
ജൂലായ് 13: ഹമാസ് സായുധ വിഭാഗം മേധാവി മുഹമ്മദ് ദെയ്ഫിനെ വധിച്ചു
ജൂലായ് 31: ഹമാസ് തലവൻ ഇസ്മയിൽ ഹനിയേയെ വധിച്ചു. യഹ്യാ സിൻവാർ പുതിയ മേധാവി
സെപ്തംബർ 17, 18: ലെബനനിൽ ഹിസ്ബുള്ള അംഗങ്ങളുടെ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് 39 മരണം. പിന്നിൽ ഇസ്രയേൽ
സെപ്തംബർ 27: ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള കൊല്ലപ്പെട്ടു
ഒക്ടോബർ 16: ഹമാസ് തലവൻ യഹ്യാ സിൻവാറിനെ വധിച്ചു
നവംബർ 21: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്
നവംബർ 27: ലെബനനിൽ ഇസ്രയേൽ-ഹിസ്ബുള്ള വെടിനിറുത്തൽ
2025 ജനുവരി 15: ഗാസയിൽ വെടിനിറുത്തൽ പ്രഖ്യാപനം. ജനുവരി 19ന് പ്രാബല്യത്തിൽ വരും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |