കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്കൂളിലാണ് സംഭവം. കുട്ടിയുടെ വസ്ത്രം ഊരി മാറ്റി നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിലെടുത്ത് പ്രചരിപ്പിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തുവന്നത്. ഇതോടെ കുട്ടിയെ അച്ഛൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പലതവണയായി കുട്ടി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |