പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാൻ സാദ്ധിച്ചത് ജീവിതത്തിലെ മഹാപുണ്യമായി കരുതുന്നുവെന്ന് നടനും ബിജെപി നേതാവുമായ കൃഷ്‌ണകുമാർ. വലിയൊരു ഭാഗ്യം ജീവിതത്തിൽ സംഭവിച്ചതായിട്ടാണ് തോന്നിയതെന്ന് കൃഷ്‌ണകുമാർ പ്രതികരിച്ചു.
''ജീവിതത്തിൽ ചില സംഭവങ്ങൾ നമ്മൾ വിചാരിച്ചിട്ട് നടക്കുന്നതല്ല. അതങ്ങ് നടക്കുന്നതാണ്. മഹാകുംഭമേളയാണ് ഇപ്പോൾ സംഭവിക്കുന്നത്. 144 വർഷങ്ങൾക്ക് ശേഷം ഇത് ആരംഭിച്ച പ്രയാഗിൽ തന്നെ കുംഭമേള തിരിച്ചു വരികയാണ്. അന്നത്തെ നക്ഷത്രങ്ങളുടെ സ്ഥാനം വച്ചു നോക്കുമ്പോൾ എല്ലാംകൊണ്ടും ഏറ്റവും നല്ല സമയം എന്നാണ്. സാഹചര്യങ്ങളും വ്യക്തികളും മാറി എന്നുമാത്രം. ഇനി ഇതുപോലെ സംഭവിക്കണമെങ്കിൽ 144 വർഷങ്ങൾ കഴിയേണ്ടി വരും.
പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് കുംഭമേളയിൽ പങ്കെടുക്കണമെന്നും, എന്താണ് കുംഭമേള എന്ന് അറിയണമെന്നും. ഇത്തവണ ട്രെയിനിൽ സഞ്ചരിച്ചുകൊണ്ട് പ്രയാഗിൽ എത്താനാണ് തീരുമാനിച്ചത്. മകരസംക്രാന്ത്രി ദിവസത്തിലാണ് പോയത്. മൂന്നര കോടി ആളുകൾ ത്രിവേണി സംഗമത്തിനെത്തി. വലിയ പ്രയാസമായിരുന്നു അവിടെ എത്താൻ. കിലോമീറ്ററുകൾ നടക്കേണ്ടി വന്നു. വാഹനങ്ങൾ നിരോധിച്ചിരുന്നു.
എന്നിരുന്നാലും എല്ലാം കൃത്യമായി നിയന്ത്രിച്ചുകൊണ്ടുള്ള സംവിധാനമാണ് ഉത്തർപ്രദേശ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ഇത്രകോടി ആളുകൾ വന്നിട്ടും ശുചിത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായില്ല. ഏറ്റവും മികച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സംഘാടനം അതിമനോഹരമാണ്.
പണക്കാരനെന്നോ വിഐപിയെന്നോ ഉള്ള ഒരു വ്യത്യാസവും അവിടെയില്ല. എല്ലാവരും ഒരുപോലെയാണ്. വലിയൊരു ഭാഗ്യം ജീവിതത്തിൽ സംഭവിച്ചതായിട്ടാണ് തോന്നിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‌ചപ്പാട് അതീവ സാമർത്ഥ്യത്തോടെയാണ് യോഗി ആദിത്യനാഥ് നടപ്പിലാക്കുന്നത്. ഒരിക്കൽ പോലും വൈദ്യുതി തടസം ഉണ്ടായിട്ടില്ല. രാത്രി പോലും പകലിന് സമാനമായാണ് ഒരുക്കിയിട്ടുള്ളതെന്നും കൃഷ്‌ണകുമാർ വിവരിച്ചു.
നമസ്കാരം സഹോദരങ്ങളെ 🙏🛕
ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ...
Posted by Krishna Kumar on Wednesday 15 January 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |