സുപ്രീംകോടതിയിൽ ഉയർന്ന തസ്തികയിൽ ജോലി നേടാൻ സുവർണാവസരം. ലോ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്കാണ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. ജനുവരി 14 മുതൽ ഫെബ്രുവരി ഏഴ് വരെയാണ് അപേക്ഷിക്കാം. 90 ഒഴിവുകളുണ്ട്.
യോഗ്യത
ബാർ കൗൺസിൽ ഒഫ് ഇന്ത്യ അംഗീകരിച്ച സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക. കൂടാതെ ബാർ കൗൺസിലിൽ അഭിഭാഷകനായി രജിസ്റ്റർ ചെയ്തിരിക്കണം. ഇതുകൂടാതെ ഉദ്യോഗാർത്ഥികൾക്ക് ഗവേഷണത്തിനും എഴുതാനും കമ്പ്യൂട്ടറിൽ പരിഞ്ജാനവും ഉണ്ടായിരിക്കണം. 32 വയസിൽ താഴെ പ്രായമുളളവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുക്കൽ പ്രക്രിയ നടക്കുന്നത്. പ്രാഥമിക പരീക്ഷയിൽ ജയിച്ചാൽ പ്രധാന പരീക്ഷ ഉണ്ടായിരിക്കും. മൂന്നാം ഘട്ടത്തിൽ അഭിമുഖമായിരിക്കും. ഒബ്ജക്റ്റീവ് ടൈപ്പായിരിക്കും ആദ്യഘട്ട പരീക്ഷ. ഇതിൽ നിയമപരമായ അറിവായിരിക്കും വിലയിരുത്തുക. രണ്ടാംഘട്ട പരീക്ഷ സബ്ജക്റ്റീവ് ആയിരിക്കും. മാർച്ച് ഒമ്പതിനായിരിക്കും പ്രാഥമിക പരീക്ഷ. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 80,000ൽ അധികം മാസശമ്പളം ലഭിക്കും.
www.sci.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 500 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനിലൂടെയാണ് അപേക്ഷ ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷിക്കേണ്ട രീതി
1. സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
2. ഹോം പേജിലെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. പുതിയ പേജ് തുറന്നുവരും.
4. അപേക്ഷ ഫോം പൂർത്തിയാക്കുക.
5. അപേക്ഷ ഫോം സമർപ്പിക്കുക(സബ്മിറ്റ്).
6. കൂടുതൽ ആവശ്യങ്ങൾക്കായി അപേക്ഷിച്ചതിന്റെ പകർപ്പ് ശേഖരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |