ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ 111-ാമത് വാർഷികാഘോഷം മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുബൈർ ആണ്ടോളി അദ്ധ്യക്ഷനായി. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ കുമാരി സുജക്കും അദ്ധ്യാപകരായ ടി.ജി. ബിന്ദുമോൾ, ആർ. ഷീജ, ലാബ് അസിസ്റ്റന്റായ സി.ബി. മനോജ് എന്നിവർക്കും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ ഉപഹാരം നൽകി. സിനിമാ താരവും പൂർവ വിവിദ്യാർത്ഥിയുമായിരുന്ന ഷറഫുദ്ധീൻ വിശിഷ്ടാതിഥിയായിരുന്നു. സംഗീത സംവിധായകൻ ഡോ. സുധീപ് ഇളയിടം മുഖ്യപ്രഭാഷണം നടത്തി.
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു സ്നേഹോപഹാര സമർപ്പണവും സെക്രട്ടറി എം.എൻ. രാമചന്ദ്രൻ ഫോട്ടോ അനാച്ഛാദനവും നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീലത രാധാകൃഷ്ണൻ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.പി. നടാഷ, സീമ കനകാംബരൻ, സന്തോഷ് വി. കുട്ടപ്പൻ, അനീഷ് ഒബ്റിൻ, സജീവൻ ഇടച്ചിറ, ബോബി, പി.എം. അലി, എസ്. നിഷ, ആമീൻ ത്വാഹ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |