പയ്യാവൂർ: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ 'ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം' ബോധവത്കരണ പരിപാടി നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ. രാജേഷ് ബാബു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് മജി മാത്യു, സ്റ്റാഫ് സെക്രട്ടറി ബിജു എം. ദേവസ്യ, വിദ്യാരംഗം കൺവീനർ കെ.സി. ലിസി, ഹെൽത്ത് ക്ലബ് കൺവീനർ റീബ പി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. ജെ.എച്ച്.ഐമാരായ ജെ. ശ്രീനിവാസ്, കെ.ജി ജിനീഷ്, ജെ.പി.എച്ച്.എൻ കെ.എം ലയമോൾ എന്നിവർ നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ സി.എ. ആവണി, സാന്ദ്ര തെരേസ ഡാനിഷ്, ബെൻ മാത്യു സന്തോഷ് എന്നിവർക്ക് മൊമെന്റോകൾ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |