കൊച്ചി: ആറ് മാസത്തെ വെല്ലുവിളി കാലത്തിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ് മികച്ച വളർച്ചാ പാതയിലേക്ക് മടങ്ങിയെത്തുന്നു. റീട്ടെയിൽ, ഇന്ധന, ഡിജിറ്റൽ മേഖലകളിലെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ ലാഭം മെച്ചപ്പെടുത്തിയത്. ഇതോടെ ഇന്നലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില ഇന്നലെ അഞ്ച് ശതമാനം ഉയർന്നു.
നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസക്കാലയളവിൽ പ്രവചനങ്ങൾ കാറ്റിൽ പറത്തി റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 7.4 ശതമാനം വർദ്ധനയോടെ 18,540 കോടി രൂപയിലെത്തി. കമ്പനിയുടെ കൺസോളിഡേറ്റഡ് വരുമാനം 6.6 ശതമാനം ഉയർന്ന് 2.39 ലക്ഷം കോടി രൂപയായി. ഓയിൽ ടു കെമിക്കൽസ് ബിസിനസ് വരുമാനം ആറ് ശതമാനവും റീട്ടെയിൽ രംഗത്ത് ഏഴ് ശതമാനവും വളർച്ചയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |