അടിമാലി: പാറത്തോട് പുല്ലുകണ്ടത്ത് പുരയിടത്തിൽ നട്ടുവളർത്തിയ നിലയിൽ ഏഴ് കഞ്ചാവ് ചെടികൾ കണ്ടെത്തി. പുല്ലുകണ്ടം കാരയ്ക്കാവയലിൽ ജോയിയുടെ പുരയിടത്തിൽ കൃഷി ചെയ്തിരുന്ന വിവിധ പ്രായങ്ങളിലുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. രണ്ട് ചെടികൾ വിളവെടുക്കാൻ പ്രായമെത്തിയതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവ സ്ഥലത്ത് പ്രതി ഇല്ലാതിരുന്നതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രഹസ്യ വിവര ത്തിന്റെ അടിസ്ഥാനത്തിൽ തങ്കമണി എക്‌സൈസ് ഇൻസ്‌പെക്ടർ എം.പി. പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വിളവെടുപ്പിന് പാകമായ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സജീവ്കുമാർ, പ്രിവന്റീവ് ഓഫീസർ ജയൻ, ജിൻസൺ, ബിനു ജോസഫ്, സുജിത്, ബിജി, ഡ്രൈവർ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |