കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ മോൾഡർ (കാറ്റഗറി നമ്പർ 94/2023) തസ്തികയിലേക്ക് 22, 23 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ പ്രായോഗിക പരീക്ഷ നടത്തും.
അഭിമുഖം
ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 249/2023) തസ്തികയിലേക്ക് 22, 24 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്‌ട്രോണിക്സ് (കാറ്റഗറി നമ്പർ 52/2021) തസ്തികയിലേക്ക് 22, 23 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ പരീക്ഷ
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെഷീനിസ്റ്റ്) (കാറ്റഗറി നമ്പർ 663/2023) തസ്തികയിലേക്ക് 21 നും ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ഷീറ്റ് മെറ്റൽ വർക്കർ (കാറ്റഗറി നമ്പർ 664/2023) തസ്തികയിലേക്ക് 29 നും രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
അർഹതാനിർണ്ണയപട്ടിക
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിലെ താഴ്ന്ന വിഭാഗം ജീവനക്കാർക്ക് തസ്തികമാറ്റം വഴി ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നേടുന്നതിനുള്ള അർഹതാ നിർണ്ണയപട്ടിക പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |