വാഷിംഗ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും വേർപിരിയുന്നതായി അഭ്യൂഹം. 20ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മിഷേൽ അറിയിച്ചതോടെയാണ് വിവാഹമോചന വാർത്തകൾ ചർച്ചയായത്. ജനുവരി 9ന് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ സംസ്‌കാര ചടങ്ങിൽ ഒബാമ പങ്കെടുത്തെങ്കിലും മിഷേൽ വിട്ടുനിന്നിരുന്നു.
അതേ സമയം, കൃത്യമായ നിലപാടുകളുള്ള മിഷേൽ പരിപാടികളിൽ നിന്ന് ഇതിന് മുമ്പും വിട്ടുനിന്നിട്ടുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം മേയിലാണ് മിഷേലിന്റെ അമ്മ മരിച്ചത്. ഇതിന്റെ ദുഃഖത്തിൽ അവർ പൊതുപരിപാടികൾ ഒഴിവാക്കുന്നതാകാമെന്നും വിലയിരുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |