തിരുവനന്തപുരം: ഷാരോണിൽ നിന്നും ഒരു ബ്ലാക്ക്‌മെയിലും ഉണ്ടായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ ജെ ജോൺസൺ. പട്ടാളക്കാരനുമായി വിവാഹ നിശ്ചയം നടന്നിട്ടും ഷാരോണുമായി രാത്രിയിൽ മണിക്കൂറുകളോളം ഗ്രീഷ്‌മ സംസാരിച്ചു. പിടിച്ചുനിൽക്കാനാകാതെ ഉത്തരം മുട്ടിയപ്പോഴാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചതെന്ന് ജോൺസൺ വ്യക്തമാക്കി.
ഗ്രീഷ്‌മയ‌്ക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് തന്നെയാണ് വിചാരിക്കുന്നത്. മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലായിരുന്ന് എന്ന വാദമൊന്നും പ്രസക്തമല്ല. വളരെ പ്ളാനിംഗോട് കൂടിയാണ് കുറ്റകൃത്യം നടത്തിയത്. ശിക്ഷ ഇളവ് ചെയ്യുകയാണെങ്കിൽ ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള അവസരം ഒരുക്കലാകും.
പ്രതിയെ ചോദ്യം ചെയ്യുന്ന സമയത്തുതന്നെ ഓരോ തെളിവും ശേഖരിച്ചുകൊണ്ടിരുന്നു. ഗ്രീഷ്‌മ പറയുന്ന കാര്യങ്ങൾ ശരിയാണോയെന്ന് തിരക്കാൻ പ്രത്യേക ടീമിനേയും നിയോഗിച്ചു. പിടിച്ചു നിൽക്കാനാകാതെ എല്ലാ ഉത്തരവും മുട്ടിയ അവസ്ഥയിലാണ് ഗ്രീഷ്‌മ കുറ്റസമ്മതം നടത്തിയത്. പൂർണമായും അങ്ങനെ പ്രതി പറഞ്ഞില്ല. ചെയ‌്തു എന്ന് സമ്മതിക്കുകയായിരുന്നു. സമ്മതിക്കാതിരിക്കാൻ കഴിയില്ലായിരുന്നു. കാരണം ഷാരോണുമായി പ്രതി പോയി എന്ന് പറയുന്ന സ്ഥലങ്ങളിലെല്ലാം ഞാൻ തന്നെ നേരിട്ട് പോയി തെളിവുകളെല്ലാം ശേഖരിച്ചു. നിസാരമെന്ന് തോന്നുന്ന സാക്ഷികളോടും പോലും സംസാരിച്ചു. ഒരു തെളിവും വിട്ടുപോകരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു.
കൂടുതൽ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാകാൻ വേണ്ടിയാണ് നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലെ ബാത്ത് റൂമിൽ കയറി ലൈസോൾ കുടിച്ചത്. വിവാഹ നിശ്ചയം നടന്ന സമയത്ത് പോലും ഷാരോണുമായി ഗ്രീഷ്‌മ രാത്രിയിൽ ഒരു മണിക്കൂർ സംസാരിച്ചിരുന്നു. തുടർന്ന് പട്ടാളക്കാരനായ പ്രതിശ്രുത വരനുമായും സംസാരിച്ചിരുന്നുവെന്നും ഡിവൈഎസ്പി കെ ജെ ജോൺസൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |