തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചെയർമാനായിരുന്ന എസ്.സോമനാഥിന് വിക്രം സാരാഭായി പ്രൊഫസർഷിപ്പ് നൽകി ഐ.എസ്.ആർ.ഒ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്രമന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള പദവിയിലേക്ക് വരെ എസ്.സോമനാഥിനെ പരിഗണിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണിത്. ജനുവരി 14ന് ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാനായ വി. നാരായണൻ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് സോമനാഥിന് 2വർഷത്തേക്ക് പുതിയ പദവി നൽകിയിരിക്കുന്നത്. ജനുവരി 15ന് പുറത്തിറക്കിയ ഒരു പ്രത്യേക ഉത്തരവിലൂടെ സോമനാഥിന് മുമ്പ് ഐ.എസ്.ആർ.ഒ ചെയർമാനായിരുന്ന കെ.ശിവന് കഴിഞ്ഞ വർഷം ആദ്യം നൽകിയ വിക്രം സാരാഭായി പ്രൊഫസർഷിപ്പ് 2വർഷത്തേക്ക് കൂടി നീട്ടി. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രൊഫസർഷിപ്പ്. പ്രധാന സ്ഥാനങ്ങളിൽ നിന്ന് സ്ഥാനമൊഴിഞ്ഞാൽ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുന്നതിനായി ബഹിരാകാശ ഏജൻസി പതിവായി നൽകുന്ന മൂന്ന് സ്ഥാനങ്ങളിൽ ഒന്നാണ്.
ഐ.എസ്.ആർ.ഒ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഒരേ സമയം ഒന്നിലധികം വ്യക്തികൾക്ക് ഈ കാലാവധി വഹിക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |