അഞ്ചൽ : അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ റൂബി ജൂബിലി സമാപന പരിപാടികൾ നാളെ തുടങ്ങും. 15 സെഷനുകളായി നടക്കുന്ന സെമിനാർ പരമ്പരയിൽ വ്യത്യസ്ത മേഖലകളിലുള്ള നാൽപ്പതോളം പ്രഗത്ഭർ കുട്ടികളുമായി ആശയ സംവാദം നടത്തും. ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ്, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, മുൻ രാജ്യസഭാ ഡെപ്യുട്ടി ചെയർമാൻ പ്രൊഫ.പി.ജെ.കുര്യൻ, മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ, ഐ.ബി.സതീഷ് എം.എൽ.എ, മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ, മുൻ ഡി.ജി.പി വിൻസൻ എം. പോൾ, മുൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ, സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.ഗോപകുമാർ, മുൻ അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, ചലച്ചിത്ര സംവിധായകരായ മധുപാലൽ, വിധു വിൻസെന്റ്, ജി.ആർ. ഇന്ദുഗോപൻ, മാദ്ധ്യമ പ്രവർത്തകരായ സണ്ണിക്കുട്ടി എബ്രഹാം, വിനു വി.ജോൺ, ബോബി എബ്രഹാം, ജയചന്ദ്രൻ ഇലങ്കത്ത്, രാജീവ് ദേവരാജ്, കൊല്ലം റൂറൽ എസ്.പി കെ.എം.സാബു മാത്യു, കാര്യവട്ടം കാമ്പസ് ഡയറക്ടർ ഡോ. സി.എ.ജോസ് കുട്ടി, മൗണ്ട് താബോർ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.റോസമ്മ ഫിലിപ്പ്, മുൻ പ്രിൻസിപ്പൽമാരായ ഡോ.കെ.വി.തോമസ് കുട്ടി, റൂബിൾ രാജ്, എബ്രഹാം കരിക്കം, ദക്ഷിണ റെയിൽവേ പേഴ്സണൽ മാനേജർ ഡോ.ലിപിൻ രാജ് ഐ.ആർ.എസ്, ദുരന്ത നിവാരണ വിദഗ്ധൻ ഡോ.ശേഖർ ലൂക്കോസ് കുര്യാക്കോസ്, നിസാമുദീൻ ഐ.എ.എസ്, സാഹിത്യ രംഗത്തുനിന്ന് അനീഷ് കെ. അയിലറ, റെനി ആന്റണി, കോട്ടുക്കൽ തുളസി, സമൂഹിക പ്രവർത്തകരായ ഡോ.പുനലൂർ സോമരാജൻ, കലയപുരം ജോസ്, ഫാ.ജോർജ്ജ് ജോഷ്വാ കന്നിലേത്ത്, ജോൺസൺ ഇടയാറന്മുള, ഡോ. ജോളി കെ.ജെയിംസ്, ജ്യോതി വിജയകുമാർ, മോട്ടിവേഷൻ സ്പീക്കർ ഡോ. ബിനു കണ്ണന്താനം എന്നിവർ കുട്ടികളുമായി സംവദിക്കും. 28ന് രാവിലെ 10ന് സ്കൂൾ സ്ഥാപകൻ ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ അനുസ്മരണാർത്ഥം നടക്കുന്ന സമ്മേളനത്തിൽ മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ് പ്രഭാഷണം നടത്തും. 20, 21 തീയതികളിൽ കുട്ടികളുടെ ചലച്ചിത്ര മേളയും, 22ന് ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പും 23ന് ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരവും നടക്കും. 29ന് സയൻസ് എക്സിബിഷൻ,വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ, എൻ.കെ. പ്രേമചന്ദ്രൻ എം.പി , പി.എസ്.സുപാൽ എം.എൽ.എ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |