അങ്കമാലി: കോൺഗ്രസ് മുൻ ധാരണ പ്രകാരം അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ് ഇന്ന് രാജി സമർപ്പിക്കും. ആദ്യ രണ്ടു വർഷം റെജി മാത്യുവും തുടർന്ന് രണ്ടു വർഷം മാത്യു തോമസും അവസാന ഒരു വർഷം അഡ്വ. ഷിയോ പോൾ എന്നിങ്ങനെയാണ് കോൺഗ്രസിലെ ധാരണ. ജനുവരി ആദ്യം രാജിവയ്ക്കുമെന്ന നിലക്ക് ചർച്ചകൾ നടന്നെങ്കിലും രാജി ഉണ്ടായില്ല. കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലാണ് ഇപ്പോളത്തെ രാജി തീരുമാനം. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന കൗൺസിൽ യോഗത്തിൽ രാജി പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ധാരണ പ്രകാരം ഷിയോ പോളിന് ഒരു വർഷം ലഭിക്കില്ല. അതിനുമുമ്പേ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റ ചട്ടവും നിലവിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |