തൃശൂർ : അന്തേവാസികളെ കൊണ്ട് ജില്ലാ ജയിലുകൾ നിറയുമ്പോൾ, ഹൈടെക് ജയിലും വനിതാ ജയിലും ഒഴിച്ച് എല്ലായിടങ്ങളിലും ഉൾക്കൊള്ളാവുന്നതിൽ ഏറെയാണ് തടവുകാരുടെ എണ്ണം. സെൻട്രൽ ജയിലിൽ ഇരട്ടിയലധികം തടവുകാരാണുള്ളത്. ആകെ 532 പേരെ ഉൾക്കൊള്ളാവുന്ന സ്ഥാനത്ത് ഇന്നലെ വരെയുള്ള കണക്ക് പ്രകാരം1109 പേരുണ്ട്.
ജയിലിന്റെ നടത്തിപ്പ് അവതാളത്തിലാക്കുന്ന വിധത്തിലാണ് ആളെണ്ണം. ഏതെങ്കിലും തരത്തിൽ പൊട്ടിത്തെറിയുണ്ടായാൽ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാത്ത വിധത്തിലാണ് അന്തേവാസികളുടെ എണ്ണവും ജീവനക്കാരുടെ കുറവും. ജയിലധികൃതരുടെ കാര്യക്ഷമമായ ഇടപെടലിലൂടെയാണ് പ്രവർത്തനം മുന്നോട്ടുപോകുന്നത്. സെൻട്രൽ ജയിലിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന ജില്ല ജയിൽ, സബ് ജയിൽ, ഇരിങ്ങാലക്കുട സ്‌പെഷ്യൽ ജയിൽ, ചാവക്കാട് സബ് ജയിൽ എന്നിവിടങ്ങളിലും ജയിലും കവിഞ്ഞാണ് ആളെണ്ണം. കൊടും ക്രിമിനലുകളും രാജ്യദ്രോഹക്കേസിലെ പ്രതികളും ഉൾപ്പെടെ പ്രത്യേക ജാഗ്രത വേണ്ട പ്രതികളെ പാർപ്പിക്കുന്ന വിയ്യൂർ ഹൈടെക്ക് ജയിലിൽ നിലവിൽ 252 പേരാണുള്ളത്. ഇരിങ്ങാലക്കുട സ്‌പെഷ്യൽ സബ് ജയിലിൽ 110 പേരെ പാർപ്പിക്കാവുന്ന സ്ഥാനത്ത് 180 പേരാണുള്ളത്. ചാവക്കാട് സബ് ജയിലിൽ 18 ന് 58 പേരുണ്ട്. വനിതാ ജയിലിൽ ആള് കുറവാണെങ്കിലും ജില്ലാ ജയിലിൽ രണ്ടുപേരാണ് കൂടുതലുള്ളത്.
ജയിലിൽ ഉൾക്കൊള്ളാവുന്നവരും നിലവിലുള്ളവരും
സെൻട്രൽ ജയിൽ 553 - 1109
ഹൈടെക്ക് 535 - 252
വനിതാ ജയിൽ 66 -65
വിയ്യൂർ ജില്ലാ ജയിൽ 294 - 296
ഇരിങ്ങാലക്കുട സെപ്ഷ്യൽ ജയിൽ 110- 180
വിയ്യൂർ സബ് ജയിൽ 55 - 96
ചാവക്കാട് സബ് ജയിൽ 18 - 58
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |