കട്ടപ്പന :പോപൊലീസ് പരിശോധന കണ്ട് അമിതവേഗതയിൽ പോയ കാർപിന്നോട്ടെടുത്ത് അപകടത്തിൽപ്പെട്ടു. കട്ടപ്പന- വെള്ളയാംകുടി വെട്ടിക്കുഴകവല റോഡിലാണ് ആൾട്ടോ കാർ അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കട്ടപ്പന ട്രാഫിക് പൊലീസ് വെള്ളയാംകുടി വെട്ടിക്കുഴക്കവല റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയാണ് ആൾട്ടോ കാർ ഇതുവഴി വരികയും പൊലീസിനെ കണ്ട് പിന്നോട്ടെടുക്കുകയും ചെയ്തത്.ഈ സമയം പിന്നിൽ നിന്നെത്തിയ ഓട്ടോറിക്ഷയിലിടിച്ച ശേഷം ഏതാനും മീറ്ററോളം പുറകോട്ട് പോകുകയും നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്നും പുറത്തു പോകുകയുമായിരുന്നു . വാഹനം കല്ലിൽ തട്ടി നിന്നതിനാൽ 30 അടിയോളം വരുന്ന കൊക്കയിലേക്ക് പതിക്കാതെ രക്ഷപ്പെട്ടു.വെള്ളയാംകുടി സ്വദേശികളായ മൂന്നു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് .കട്ടപ്പന ട്രാഫിക് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |