ചെങ്ങന്നൂർ : ട്രെയിനിൽ കൊണ്ടുവന്ന എട്ടു കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. ഒഡിഷ ഗജപതി ജില്ലയിൽ താമസക്കാരായ നാരായൺ സബാർ (31) , ആനന്ദ സബാ സുന്ദർ (19)എന്നിവരാണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് അഞ്ചിന് ചെങ്ങന്നൂർ റെയിൽ വേസ്റ്റേഷനിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്.
തീവണ്ടി ഇറങ്ങി സ്റ്റേഷന് പുറത്തേക്ക് വരികയായിരുന്ന ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ഉറവിടം വ്യക്തമായിട്ടില്ല.
സ്റ്റേഷൻ ഇൻസ്പെക്ടർ എ.സി. വിപിൻ, എസ്.ഐ. എസ്. പ്രദീപ് , ജി.എസ്.ഐമാരായ രാജീവ് , എസ്.കെ.അനിൽ , എസ്. സി.പി.ഒ മാരായ ഗോപകുമാർ , അരുൺ പാലയുഴം , സി.പി.ഒ. വിഷു എന്നിവരും ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡിന്റെയും നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |