മലപ്പുറം: കൊണ്ടോട്ടിയിൽ വാഹനാപകടത്തിൽ എയർ ഇന്ത്യ ജീവനക്കാരിക്ക് ദാരുണാന്ത്യം. കരിപ്പൂർ വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്‌സ്‌പ്രസിലെ ജീവനക്കാരിയായ പ്രതീക്ഷ രാജേഷ് മാണ്ഡ്‌ലെ (22) ആണ് മരിച്ചത്. മഹാരാഷ്ട്ര ചന്തൂർ ബസാർ സ്വദേശിനിയാണ്.
കൊണ്ടോട്ടി പൊലീസ് സ്റ്റേഷന് സമീപം കുറുപ്പത്ത് അരീക്കോട് ജംഗ്‌ഷനിലായിരുന്നു അപകടം നടന്നത്. പ്രതീക്ഷ സഞ്ചരിച്ച സ്‌കൂട്ടറും പച്ചക്കറി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തമിഴ്‌നാട് ഒട്ടംചത്രത്തുനിന്ന് കണ്ണൂരിലേയ്ക്ക് പച്ചക്കറി കയറ്റിവന്നതായിരുന്നു ലോറിയെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |