അങ്കമാലി: അങ്കമാലി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'സുഗമ സഞ്ചാര അവകാശ സമരം 2025" റിലേ നിരാഹാര സമരത്തിന് നാളെ തുടക്കമാകും. നാളെ മുനിസിപ്പൽ ഓഫീസിന് മുന്നിൽ ആരംഭിക്കുന്ന സമരം 25ന് വൈകീട്ട് 6ന് സമാപിക്കും. നാളെ രാവിലെ പത്തിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര സമരം ഉദ്ഘാടനം ചെയ്യും. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് അദ്ധ്യക്ഷനാകും. വൈകിട്ട് നടക്കുന്ന പൊതു സമ്മേളനത്തിൽ റിട്ട. ജസ്റ്റിസ് ബി. കെമാർ പാഷ മുഖ്യപ്രഭാഷണം നടത്തും.
സമരത്തിന് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു പൂപ്പത്ത്, ട്രഷറർ ഡെന്നി പോൾ, വൈസ് പ്രസിഡന്റ് തോമസ് കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ബിനു തരിയൻ, സെക്രട്ടറി കെ.പി. ബിജു, ജോബി ജോസ്, ജില്ലാ സെക്രട്ടറി എൻ.വി പോളച്ചൻ എന്നിവർ നേതൃത്വം നൽകും.
ശനിയാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. റോജി എം. ജോൺ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ്, മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എം.എൽ.എ പി.ജെ ജോയ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |