നോയിഡ: വസ്‌തു തർക്കത്തിന്റെ പേരിൽ യുവാവിനെ സംഘം ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ഒരു വലിയ പാറക്കല്ല് ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സെക്‌ടർ 126 പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അക്രമം ഉണ്ടായത്. ഭൂമിയുടെ പേരിൽ തർക്കിക്കുന്നതും ഇഷ്‌ടികകളും കല്ലുകളും എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരാൾ വലിയ പാറക്കല്ല് ഉയർത്തി എറിയാൻ നോക്കുന്നതും വീഡിയോയിലുണ്ട്. ഉപദ്രവിക്കരുത് എന്നൊരാൾ കരഞ്ഞ് പറയുന്നതും കേൾക്കാം. എന്നാൽ, വീഡിയോയിലുള്ളത് ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല.
അതേസമയം, ഗ്രേറ്റർ നോയിഡയിൽ നിന്നും സമാനമായ സംഭവം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വടികളും ആയുധങ്ങളും ഉപയോഗിച്ചാണ് ഇരുവിഭാഗവും ആക്രമിച്ചത്. പല വീടുകളും ഇവർ ഭാഗികമായി തകർത്തു. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. നിരവധി ജനങ്ങൾ കയ്യിൽ വടികളുമായി ഓടുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |