കൊച്ചി: ജില്ലയിൽ കുഷ്ഠരോഗ നിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കും. 30 മുതൽ ഫെബ്രുവരി 12വരെ നടക്കുന്ന അശ്വമേധം ക്യാമ്പയിനിൽ രണ്ടുവയസിന് മുകളിലുള്ളവർക്ക് വിദഗ്ദ്ധ പരിശോധന ലഭ്യമാക്കും. പരിശീലനം നേടിയ വളന്റിയർമാർ 981657 വീടുകളിൽ സന്ദർശിക്കും.
അന്യസംസ്ഥാനതൊഴിലാളി കേന്ദ്രങ്ങളിലും പരിശോധനയുണ്ടാവും. സർക്കാർ ആശുപത്രികളിൽ കുഷ്ഠരോഗ ചികിത്സ സൗജന്യമാണ്. വിവിധ വകുപ്പുകൾ സംയുക്തമായാകും പദ്ധതി നടപ്പാക്കുകയെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു.
കുഷ്ഠരോഗ നിർമാർജന പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശിവപ്രസാദ്, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. ആർ. രാജൻ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
രോഗലക്ഷണങ്ങൾ
തൊലിപ്പുറത്ത് നിറം മങ്ങിയതും ചുവന്നതുമായ പാടുകളിൽ സ്പർശനം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കൽ
നാഡികളിൽ തൊട്ടാൽ വേദന, കൈകാൽ മരവിപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |