വെഞ്ഞാറമൂട്: വേനൽ കടുക്കാൻ തുടങ്ങുന്നതേയുള്ളൂവെങ്കിലും വേനലിനെച്ചെറുക്കാൻ തണ്ണിമത്തൻ എത്തിത്തുടങ്ങി. വഴിയോരങ്ങളിൽ തണ്ണിമത്തനും തണ്ണിമത്തൻ ജൂസും സജീവമാണ്. ക്ഷീണവും ദാഹവും ഒരുപോലെ കുറയ്ക്കുമെന്നതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ടവനാണ് തണ്ണിമത്തനുകൾ. വിവിധ നിറത്തിൽ നിരന്നിരിക്കുന്ന തണ്ണിമത്തനുകൾ കാഴ്ചയിലും ആകർഷണമാണ്. പാതയോരങ്ങളിൽ വഴിവാണിഭക്കാർ തണ്ണിമത്തനുമായി നിരന്നുകഴിഞ്ഞു. സമാം, കിരൺ, നാംധാരി, വിശാൽ എന്നിങ്ങനെ വിവിധ ഇനത്തിലുള്ള തണ്ണിമത്തനുകൾ കൂടുതലായും എത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നാണ്. ഇനം അനുസരിച്ചാണ് വില.
വിട്ടുകൊടുക്കാതെ ഇളനീരും
തമിഴ്നാട്ടിൽ നിന്നെത്തുന്ന കരിക്കുകളാണെങ്കിലും ഇവരും വിപണിയിൽ പിന്നോട്ടല്ല. പാതയോരങ്ങളിൽ കരിക്ക് വ്യാപാരവും തകൃതിയാണ്. കുപ്പിവെള്ളത്തെക്കാൾ ജനങ്ങൾക്ക് പ്രിയം കരിക്കും തണ്ണിമത്തനുമൊക്കെയാണ്. ഇനമനുസരിച്ച് 35 മുതൽ 45 വരെയാണ് വില. പോഷകം ഏറെയുള്ള കരിക്കിന് ശരീരം തണുപ്പിക്കാനും താപനില നിലനിറുത്താനും കഴിവുണ്ട്. ഇളനീർ മാത്രമല്ല, പനംനൊങ്ക്, കരിമ്പിൻജൂസ്, സംഭാരം, വിവിധതരം ജൂസുകൾ തുടങ്ങിയവയും പിന്നാലെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |