കൊച്ചി: പിടിച്ചുപറിക്കേസിലെ പ്രതികൾ പൊലീസ് ജീപ്പിന്റെ പിൻവശത്തെ ഗ്ലാസ് തലകൊണ്ടും കൈകൊണ്ടും ഇടിച്ചുപൊളിച്ചു. ഇരുവർക്കും പ്രാഥമിക ചികിത്സനൽകി. തോപ്പുംപടി സ്വദേശി അമൽ (23), മുണ്ടംവേലി ജി.സി.ഡി.എ ഫ്ലാറ്റിൽ വിപിൻ (22) എന്നിവരാണ് ആക്രമണം അഴിച്ചുവിട്ടത്. ഇവരെയും കോടതി റിമാൻഡ് ചെയ്തു.
കൊല്ലം സ്വദേശികളായ യുവാക്കളെ ഞായറാഴ്ച രാത്രി ബ്രോഡ്‌വേയ്ക്ക് സമീപത്തുവച്ച് അമലും വിപിനുമുൾപ്പെട്ട നാലംഗസംഘം തടഞ്ഞുവച്ച് മർദ്ദിക്കുകയും മൊബൈൽഫോണും പണവും ഭീഷണിപ്പെടുത്തി കൈക്കലാക്കുകയും ചെയ്തിരുന്നു. യുവാക്കളുടെ പരാതിയിൽ അന്നുതന്നെ ഇരുവരെയും സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. മദ്യലഹരിയിലായിരുന്ന പ്രതികളെന്ന് പൊലീസ് പറഞ്ഞു.
രാത്രി 2.30ഓടെ ഇവരെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഹൈക്കോടതി ജംഗ്ഷനിൽ എത്തിയപ്പോഴാണ് അക്രമാസക്തരായത്. ജീപ്പിന്റെ പിന്നിലെ ഗ്ലാസ് ഒരാൾ തലകൊണ്ടും മറ്റൊരാൾ കൈകൊണ്ടും തകർക്കുകയായിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് മറ്റൊരു കേസുകൂടി രജിസ്റ്റർചെയ്തു. രണ്ട് കൂട്ടുപ്രതികളെക്കൂടി പിടികൂടാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |