കോലഞ്ചേരി: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യു.സി 22ന് സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി ജീവനക്കാർ പാലാരിവട്ടം മദ്ധ്യമേഖല ചീഫ് എൻജിനിയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തും. സംസ്ഥാന പ്രസിഡന്റ് കെ.പി. ധനപാലൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. പണിമുടക്ക് പ്രചാരണത്തിന്റെ ഭാഗമായി പുത്തൻകുരിശിൽ നടന്ന യോഗത്തിൽ ജില്ലാ ട്രഷറർ എം.കെ. അനിമോൻ, സംസ്ഥാന കമ്മിറ്റി അംഗം പി. എച്ച്.എം ബഷീർ, ഡിവിഷൻ വൈസ് പ്രസിഡന്റ് ജെയിൻ കെ. പൗലോസ്, ജോയിന്റ് സെക്രട്ടറി ജോജി വർഗീസ്, കെ.ഡി. മഹേഷ്, കെ.സി. മണി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |