കൊച്ചി: അന്തരിച്ച എഴുത്തുകാരുടെ ഭാര്യമാർ നേരിടുന്ന പ്രതിസന്ധികളിൽ ഒപ്പം നിൽക്കാനും അവരുടെ സുരക്ഷിതത്വം ഉറപ്പാകാനും നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്‌സ്. 141-ാം ആശാൻ അനുസ്മരണ സമ്മേളനത്തിൽ സംഘടനാ പ്രസിഡന്റ് ജസ്റ്റിസ് പി.എസ്. ഗോപിനാഥനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
രാജഗോപാലൻ കാരപ്പറ്റയുടെ വീണപൂവിന്റെ സംസ്കൃത പരിഭാഷ പുസ്തകം പ്രസിദ്ധീകരിക്കാനും ചടങ്ങിൽ തീരുമാനിച്ചു. പി.ഐ.ശങ്കരനാരായണനും, പി.എസ്. മായയും ആശാൻ കവിതകളുടെ സംഗീതാവിഷ്കരണം നടത്തി. ആശാൻ കവിതകൾ ജർമ്മൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനുള്ള പരിശ്രമം ആരംഭിക്കണമെന്ന് നവനീതം പത്രാധിപർ ജസ്റ്റിസ് കെ. സുകുമാരനും അഭിപ്രായപ്പെട്ടു. വൈസ് പ്രഡന്റ് ഡോ. ജയകുമാരി, സെക്രട്ടറി സുകുമാർ അരിക്കുഴ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |