കൊച്ചി: 22ലെ അദ്ധ്യാപക പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി സിറ്റി മേഖലാ വനിതാ കമ്മിറ്റി സമരജ്വാല സംഘടിപ്പിച്ചു. ജീവനക്കാർക്ക് കുടിശികയായിട്ടുള്ള ഡി.എ, ശമ്പള കുടിശിക, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ എന്നിവ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് എല്ലാ ജീവനക്കാരെയും സ്റ്റാറ്റിയൂട്ടറി പെൻഷന്റെ പരിധിയിൽ ഉൾപ്പെടുത്തുക, മെഡിസെപ്പ് പൂർണമായും സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉച്ചയിച്ചാണ് സമരം.
ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി. പ്രവിതയുടെ അദ്ധ്യക്ഷയിൽ നടന്ന പരിപാടിയിൽ നേതാക്കളായ മേധ, ബിബി, ഗീതാകുമാരി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |