നെയ്യാറ്റിൻകര: കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റി പ്രതിഷേധ കർഷക ജ്വാല സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനിൽ മണലുവിള അദ്ധ്യക്ഷത വഹിച്ചു. പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ കൃഷി നശിപ്പിക്കുന്ന പന്നിശല്യം അവസാനിപ്പിക്കുക, രൂക്ഷമായ വന്യമൃഗ ആക്രമണം മൂലം ജീവൻ നഷ്ടപ്പെട്ടവർ, പരിക്ക് പറ്റിയവർ, കൃഷിനശിച്ചവർ എന്നിവർക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ബ്ലോക്ക് ഭാരവാഹികളായ വടകര ജയൻ,മണ്ണൂർ ശ്രീകുമാർ,കെ.പി.ഗോപകുമാർ, മണ്ഡലം ഭാരവാഹികളായ തത്തിയൂർ സുഗതൻ,ശ്രീരാഗം ശ്രീകുമാർ,സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് തത്തിയൂർ സുരേന്ദ്രൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുവിപ്പുറം കൃഷ്ണകുമാർ തോപ്പിൽ അജിഷ്, മണ്ണൂർ സോമൻ,വിജയൻ വടകര,സുരവടകര എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |