ആലങ്ങാട്: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പാചക തൊഴിലാളിയെ ബൈക്കിലെത്തിയ മൂന്നംഗസംഘം തടഞ്ഞുനിറുത്തി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. മാളിയേക്കൽ വീട്ടിൽ അശോകനാണ് (70) അക്രമത്തിന് ഇരയായത്. കൂനമ്മാവ് പള്ളിക്കടവ് റോഡിൽ ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ബോധം നഷ്ടമായി റോഡിൽ വീണുകിടന്ന അശോകനെ നാട്ടുകാരാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
കൂനമ്മാവ് പാരീഷ് ഹാളിൽ പാചകത്തിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അശോകൻ. ഈ സമയത്ത് അശോകന്റെ കൈയിൽ പണമുണ്ടായിരുന്നില്ല. പണം കൈക്കലാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴായിരുന്നു സംഘം മർദ്ദിച്ചതെന്ന് അശോകൻ പറഞ്ഞു. പിന്നിട് ഓർമ്മ നഷ്ടമായി.
ഈ ഭാഗത്ത് മയക്കുമരുന്ന് മാഫിയയുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം ചെമ്മായം ഭാഗത്ത് ഒരു വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. ഞായറാഴ്ച കാവിൽനടയിൽ മുണ്ടൻചേരി അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഗേറ്റിന്റെ പൂട്ട് തല്ലിത്തകർത്ത നിലയിൽ കണ്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |