വൈപ്പിൻ: മത്സ്യ തൊഴിലാളി ഫെഡറേഷൻസംസ്ഥാന സമ്മേളനത്തിന്റെ വിളംബരമായി കായൽ പ്രചാരണ ജാഥ നടത്തി. എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി. ജെ. കുശൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ.എൽ. ദിലീപ് കുമാർ, ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഒ. ആന്റണി , മണ്ഡലം സെക്രട്ടറി പി. എസ്. സുനിൽകുമാർ , പി. എസ്. ഷാജി തുടങ്ങിയവർ സംസാരിച്ചു. പൊതുസമ്മേളനം സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. 23 , 24 തിയതികളിൽ പ്രതിനിധി സമ്മേളനം സെമിനാർ , കലാപരിപാടികളും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |