ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രായഗ് രാജില്‍ മഹാ കുംഭമേള പുരോമിക്കുകയാണ്. തീര്‍ത്ഥാടനത്തിനായി എത്തുന്ന സന്യാസിമാരിലും സന്യാസിനിമാരിലും നിരവധി പേര്‍ പലതരം പ്രത്യേകതകള്‍ കൊണ്ട് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. തന്റെ രൂപ ഭംഗി കൊണ്ട് ശ്രദ്ധ നേടുകയാണ് കുംഭ മേളയ്‌ക്കെത്തിയ അദ്ധ്യാപകനായ ഒരു സന്യാസി. ഏഴടിയില്‍ അധികമാണ് റഷ്യയില്‍ നിന്നുള്ള മസ്‌കുലര്‍ ബാബ എന്നറിയപ്പെടുന്ന ആത്മ പ്രേം ഗിരി മഹാരാജ്.
കഴിഞ്ഞ 30 വര്‍ഷമായി സനാതന ധര്‍മം സ്വീകരിച്ച് ഹിന്ദു മതവിശ്വാസിയായി കഴിയുകയാണ് ബാബ .കാവിയണിഞ്ഞ് രുദ്രാക്ഷമാലകളും ധരിച്ച്, ഏഴടിപൊക്കത്തില്‍ നില്‍ക്കുന്ന മസ്‌കുലര്‍ ബാബയെ ആധുനിക പരശുരാമന്‍ എന്നാണ് പലരും വിളിക്കുന്നത്.റഷ്യക്കാരനാണ് ആത്മ പ്രേം ഗിരി മഹാരാജ്. അദ്ധ്യാപകനായിരുന്ന അദ്ദേഹം ജോലി ഉപേക്ഷിച്ച് ആത്മീയതയിലേക്ക് പ്രവേശിക്കുകയായിരുന്നു.ഹിന്ദുമത പ്രചാരകനായി നേപ്പാളിലാണ് അദ്ദേഹം കഴിയുന്നത്. കൂടാതെ ജുന അഖാരയിലെ അംഗം കൂടിയാണ് അദ്ദേഹം.
അദ്ധ്യാപക ജോലി ഉപേക്ഷിച്ചാണ് റഷ്യക്കാരനായ എലെസ്‌കി ഗാര്‍സിന്‍ ആത്മീയതയുടെ പാതയിലെത്തിയത്. ഹൈന്ദവ മതം പിന്തുടരാന്‍ ആരംഭിച്ചതിന് ശേഷമാണ് ആത്മ പ്രേം ഗിരി മഹാരാജ് എന്ന് പേര് മാറ്റിയത്. നിലവില്‍ അദ്ദേഹം നേപ്പാളിലാണ് സ്ഥിരതാമസമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. സമൂഹ മാദ്ധ്യമങ്ങളില്‍ ഗിരി മഹാരാജിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് നിരവധിപേര്‍ അദ്ദേഹത്തെ പരശുരാമനുമായി താരതമ്യപ്പെടുത്താന്‍ തുടങ്ങിയത്.
പരശുരാമന്റെ ചിത്രത്തിനൊപ്പം ഗിരി മഹാരാജിന്റെ ചിത്രവും ചേര്‍ത്ത് വച്ചാണ് പലരും രൂപസാദൃശ്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇദ്ദേഹത്തിന്റെ വര്‍ക്കൗട്ട് വീഡിയോകള്‍ ഉള്‍പ്പെടെ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |