നെടുമങ്ങാട് : നഗരസഭയിലെ പട്ടികജാതി സാങ്കേതങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാനായുള്ള പദ്ധതികൾ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെയർപേഴ്സൻ സി.എസ്. ശ്രീജയ്ക്ക് നിവേദനം സമർപ്പിച്ചു. കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ബി പി മുരളി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ സുധീർ, ഷീജ, ഉദയകുമാർ, രാജേഷ്, രഞ്ജിത്, സനോഫർ,നദീറ തുടങ്ങിയവർ പങ്കെടുത്തു.നജീബ് സ്വാഗതവും സാജു നന്ദിയും പറഞ്ഞു. പ്രവർത്തകർ പ്രകടനമായി നഗരസഭയിലെത്തിയാണ് നിവേദനം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |