പയ്യന്നൂർ: നഗരസഭയുടെയും ജില്ലാ വ്യവസായകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംരംഭകസഭ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി ജയ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസർ സതീശൻ കോടഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂർ വ്യവസായ വികസന ഓഫീസർ ആർ.കെ.സ്മിത , വിവിധ ബാങ്ക് പ്രതിനിധികൾ, ജി.എസ്.ടി. ജൂനിയർ സൂപ്രണ്ട് ഒ.രാധ, കെ.എസ്.ഇ.ബി. അസി.എക്സിക്യുട്ടീവ് എൻജിനീയർ അജിത് കുമാർ, എഫ്.എൽ.സി പവിത്രൻ എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.വിശ്വനാഥൻ, വി.വി.സജിത , ടി.പി.സമീറ , കൗൺസിലർ ബി.കൃഷ്ണൻ, സൂപ്രണ്ട് സി കെ.ശിവജി , ഫറോക്ക് മെട്രോ സംസാരിച്ചു. ജിതിൻ കൊടക്കൽ സ്വാഗതവും ടി.അക്ഷയ് രാജീവ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |