കാസർകോട്. വനംവകുപ്പ് കാസർകോട് സാമൂഹ്യ വനവൽക്കരണ വിഭാഗം കോട്ടഞ്ചേരി വന വിദ്യാലയത്തിൽ ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ കണ്ണൂർ ,കാസർകോട് ജില്ലകളിലെ എഴുത്തുകാർക്കായി ഹരിതവന സഹവാസം സംഘടിപ്പിക്കുന്നു. ക്യാമ്പിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി.കൃഷ്ണൻ, പ്രശസ്ത സാഹിത്യകാരൻ ഡോ.അംബികാസുതൻ മാങ്ങാട്, നിരൂപകനും കേരള സാഹിത്യ അക്കാഡമി നിർവ്വാഹക സമിതി അംഗവുമായ ഇ.പി.രാജഗോപാലൻ, സീക്ക് ഡയറക്ടർ ടി.പി പത്മനാഭൻ, ഡോ.ഇ ഉണ്ണികൃഷ്ണൻ, പത്മനാഭൻ ബ്ലാത്തൂർ വിനോയ് തോമസ് കെ.എൻ.പ്രശാന്ത് തുടങ്ങിയ കലാ സാംസ്‌കരിക രംഗത്തെ പ്രമുഖരും വനം ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കും. ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജനുവരി 25നകം 9567632408, 9961180647 വാട്സ്അപ്പ് നമ്പറുകളിൽ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണമെന്ന് കാസർകോട് സാമൂഹ്യ വനവൽക്കരണ വിഭാഗം ജില്ലാ മേധാവി പി.ബിജു അറിയിച്ചു.ഫോൺ:9446270199.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |