കണ്ണൂർ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ ' നേതൃത്വത്തിൽ 22 ന് അദ്ധ്യാപകരും ജീവനക്കാരും പണിമുടക്കു.സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ചരിത്രത്തിലില്ലാത്ത തരത്തിലുള്ള ആനുകൂല്യനിഷേധങ്ങൾക്ക് ഇരയായിരിക്കുകയാണെന്നും കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശൻ,കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ രാജേഷ് ഖന്ന,സെറ്റോ ജില്ലാ ചെയർമാൻ എം.പി ഷനിജ്,കൺവീനർ യു.കെ.ബാലചന്ദ്രൻ,ട്രഷറർ അനീസ് മുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പണിമുടക്കുന്ന ജീവനക്കാരും അദ്ധ്യാപകരും 22 രാവിലെ 10 മണിക്ക് കലക്ട്രേറ്റിന് മുന്നിലേക്കു പ്രകടനം നടത്തും. ആറു ഗഡു ക്ഷാമബത്ത അനുവദിക്കുക, 11ാം ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക അനുവദിക്കുക, 12 ാം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, മെഡിസെപ്പ് ചികിത്സ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |