തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറയിൽ കഴിഞ്ഞ ഡിസംബർ 30ന് മാരുതി സ്വിഫ്റ്റ് കാറിടിച്ച് ഗുരുതര പരിക്കേറ്റ് ശരീരം തളർന്ന് ചികിത്സയിലായിരുന്ന പേട്ട ടി.സി 29/97(6) ശ്രീവിഷ്ണുവിൽ സർവ്വാത്മജൻ (66)നിര്യാതനായി. സർവ്വാത്മജൻ സ്കൂട്ടറിൽ ഗോകുലം മെഡിക്കൽ കോളേജിലേക്ക് പോകവേ ആലന്തറ ഭഗവതി ക്ഷേത്രത്തിന് മുന്നിൽ ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം . തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പതിന്നാല് ദിവസം ചികിത്സ തുടരുകയും ജനുവരി 13ന് ഡിസ്ചാർജ്ജ് ചെയ്യുകയുമുണ്ടായി. ഒരാഴ്ച പിന്നിടുമ്പോഴാണ് മരണം.ഭാര്യ:ഷീജ എൻ.ആർ. മക്കൾ:അനൂപ് എസ്.മജൻ,അനുശ്രീ എസ്.മജൻ. മരുമകൾ:പ്രവീണ ഭാസ്ക്കർ.
സംസ്ക്കാര ചടങ്ങുകൾ ഇന്ന് രാവിലെ 9ന് മുട്ടത്തറ എസ്.എൻ.ഡി.പി മോക്ഷ കവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |