ഇരിട്ടി: ഇരിട്ടി മണ്ഡലം പ്രസിഡന്റായി സത്യൻ കൊമ്മേരി വീണ്ടും ചുമതലയേറ്റു. തുടർച്ചയായി ഇത് രണ്ടാം തവണയാണ് മണ്ഡലം പ്രസിഡന്റായി സത്യൻ കൊമ്മേരിയെ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. മാരാർജി മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങ് ഉത്തരമേഖലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ ഉദ്‌ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് വിജയൻ വട്ടിപ്രം അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് അരുൺ തോമസ് മറ്റു ബി.ജെ.പി നേതാക്കളായ രാമദാസ് എടക്കാനം, മനോഹരൻ വയോറ, പി.കൃഷ്ണൻ, സി രജീഷ്, പ്രിജേഷ് അളോറ, നഗരസഭ, പഞ്ചായത്ത് ജനപ്രതിനിധികളായ എ.കെ.ഷൈജു, പി.പി.ജയലക്ഷ്മി, എൻ.സിന്ധു, വി.പുഷ്പ, ജോസ് എ വൺ വിവിധ പരിവാർ സംഘടനകളുടെ നേതാക്കളായ എം.ബാബു , ബാലകൃഷ്ണൻ വിളമന, കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |