തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ പതിനായിരം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി നടി സൈബർ സെല്ലിൽ പരാതി നൽകി. നടി അഞ്ജിതയാണ് പരാതിക്കാരി. നർത്തകി രഞ്ജന ഗൗഹറിന്റെ വാട്‌സ് ആപ് ഹാക്ക് ചെയ്താണ് തന്നെ തട്ടിപ്പുകാർ വീഴ്ത്തിയതെന്ന് അവർ പറയുന്നു. 19 ന് ഉച്ചയോടെ രഞ്ജനയുടെ വാട്‌സ് ആപ് നമ്പറിൽനിന്ന് പണം ആവശ്യപ്പെട്ട് അഞ്ജിതയ്ക്ക് സന്ദേശം ലഭിച്ചു. അപ്പോൾത്തന്നെ തിരികെ വിളിച്ചെങ്കിലും രഞ്ജന പ്രതികരിച്ചില്ലെന്നും പണം നേരിട്ട് ചോദിക്കാൻ മടിയായതുകൊണ്ട് പ്രതികരിക്കാത്തതാകാമെന്നും കരുതി താൻ പതിനായിരം രൂപ അയച്ചുനൽകുകയായിരുന്നു എന്ന് നടി പറയുന്നു. പിറ്റേന്ന് വൈകിട്ട് പണം നൽകുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. എന്നാൽ പിറ്റേന്ന് രഞ്ജന വിളിച്ച് തന്റെ വാട്‌സ് ആപ് ആരോ ഹാക്ക് ചെയ്‌തതായി അറിയിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി തനിക്ക് മനസിലായതെന്ന് നടി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |