കുളത്തൂർ : കുടുംബ വഴക്കിനെ തുടർന്ന് കുളത്തൂർ തൃപ്പാദപുരത്ത് മരുമകനെ അമ്മാവൻ വെട്ടിപരിക്കേൽപ്പിച്ചു. തൃപ്പാദപുരത്തെ കുടുംബ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മകളുടെ ഭർത്താവായ ചിക്കു (30)വിനാണ് വെട്ടേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കുവിന്റെ പരാതിയെ തുടർന്ന് അമ്മാവൻ തങ്കുട്ടൻ (50),ചിക്കുവിന്റെ ഭാര്യയും തങ്കുട്ടന്റെ മകളുമായ വിദ്യ (26),തങ്കുട്ടന്റെ മകൻ വിഷ്ണു (28) എന്നിവർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി 11.15 മണിയോടെ തൃപ്പാദപുരം ക്ഷേത്രത്തിനു സമീപമുള്ള വായനശാലക്ക് മുന്നിലെ കുടുംബ വീട്ടിൽ വച്ചാണ് സംഭവം. ഭാര്യ വിദ്യയുമായി കുറച്ചുനാളായി പിണങ്ങി കഴിയുകയായിരുന്നു ചിക്കു വിദ്യ കുറേക്കാലം വിദേശത്തായിരുന്നപ്പോൾ പകർത്തിയതെന്നു കരുതുന്ന വിദ്യയുടെ ചില ചിത്രങ്ങൾ ചിക്കുവിന്റെ മൊബൈൽ ഫോണിൽ ചിക്കുവിന്റെ ഒരു സുഹൃത്ത് അയച്ചു. ഈ ചിത്രങ്ങൾ ചിക്കു വിഷ്ണുവിന്റെ ഭാര്യക്ക് അയച്ചു കൊടുത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. നേരത്തചിക്കു വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |