പയ്യന്നൂർ:രാമന്തളി ഗ്രാമ പഞ്ചായത്ത് , കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് സ്നേഹ സംഗമം സംഘടിപ്പിച്ചു. ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ, പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.പി.ദിനേശൻ, ബിന്ദു നീലകണ്ഠൻ, എ.വി.സുനിത, അംഗങ്ങായ കെ.സി.അബ്ദുൾ ഖാദർ ,പി .പി .നാരായണി, ഡോ.കെ.ടി.രഞ്ജിത ,എൻ.എസ് പോഗ്രാം ഓഫീസർ വി.വി.സൗമ്യ, ബഡ്സ് സ്ക്കൂൾ പ്രിൻസിപ്പൾ പി.വി.സിമി, എം.വി.ഗോവിന്ദൻ ,പി.വി.സുരേന്ദ്രൻ, വി.ടി.വിജയൻ സംസാരിച്ചു. ഡോ.എം.ഹരിദാസ്, കയ്യൂർ ചീമേനി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പക്ടർ കെ.രാജീവൻ എന്നിവർ ക്ലാസ്സെടുത്തു .ആരോഗ്യ സദസ്സ്, കലാപരിപാടികൾ, സ്നേഹോപഹാര വിതരണം തുടങ്ങിയവയും ഉണ്ടായി. ഡോ.മുഹമ്മദ് ഷാഫി സ്വാഗതവും കെ.വി.ഗിരീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |