കായംകുളം: ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് അപകടക്കെണിയായ ഓച്ചിറ മുതൽ രാമപുരം വരെയുണ്ടായ റോഡപകടങ്ങളിൽ കഴിഞ്ഞ അറുമാസത്തിനുള്ളിൽ മരണമടഞ്ഞത് പത്ത് പേർ. അപകടത്തിൽപ്പെട്ട് പരിക്കേറ്റവരുടെ എണ്ണം നൂറു കവിയും
രണ്ട് മാസം മുൻപ് മുക്കടയിൽ നടന്ന അപകടത്തിൽ യുവാവ് ദാരുണമായാണ് മരിച്ചത്. ലോറിയുടെ മദ്ധ്യഭാഗത്ത് ബൈക്കിടിച്ച് തലതകർന്ന് തൽക്ഷണം മരിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി എട്ടിനാണ് കൊറ്റുകുളങ്ങരയിൽ ദേശീയപാതയിൽ നിന്നും കാർ കുഴിയിലേക്ക് മറിഞ്ഞത്. പക്ഷേ, ആർക്കും വലിയ പരിക്കേറ്റില്ല. കഴിഞ്ഞ 13ന്
രാവിലെ ഏഴ് മണിയോടെ കൊറ്റുകുളങ്ങരയിലാണ് മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ടാങ്കർ ലോറി അപകടത്തിൽപ്പെട്ടത്. 18 ടൺ വാതകമാണ് ടാങ്കറിൽ ഉണ്ടായിരുന്നത്. ക്യാബിനിൽ നിന്നും വാതകം നിറച്ച ബുള്ളറ്റ് വേർപെട്ടു. പ്രദേശത്ത് വൈദ്യുതി വിഛേദിച്ചു. ഗാതാഗത നിയന്ത്രണവും ഏർപ്പെടുത്തി. സമീപമുള്ള മുഹമ്മദൻസ് സ്കൂളിനും വ്യാവപാര സ്ഥാപനങ്ങൾക്കും അവധി നൽകി.
ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനത്തിന് എത്തിയ 250 ടൺ ഭാരമുള്ള ക്രെയിൻ ചവറയിൽ നിന്നുമെത്തിച്ചാണ് ടാങ്കർ ഉയർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |