അമ്പലപ്പുഴ : ദേശീയപാത നിർമ്മാണത്തിൽ കരാർ കമ്പനി മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തത് അപകടങ്ങൾ കൂടുന്നതിന് ഒരു കാരണമാണ്. സൂചനാ ബോർഡുകളുള്ള ഭാഗത്ത് വെളിച്ചമില്ലാത്തതാണ് കെണിയാകുന്നത്. കഴിഞ്ഞ സെപ്തംബർ 2ന് രാത്രി 11 ഓടെ കുറവൻതോട് ഭാഗത്ത് ഡിവൈഡറിൽ ബൈക്ക് തട്ടി റോഡിൽ വീണ യുവാവിന്റെ ശരീരത്തിആരടെ പിന്നാലെ വന്ന ലോറി കയറി ഇറങ്ങി. ആലപ്പുഴ ജനറൽ ആശുപത്രിയിലെ നേഴ്സിംഗ് ജീവനക്കാരൻ പുറക്കാട് പുത്തൻനട പുത്തൻ പറമ്പിൽ നിബിൻ ഗോപാലകൃഷ്ണനാണ് (35) ഇങ്ങഇെ ദാരുണമായി മരിച്ചത്.
ഡിവൈഡർ ഭാഗത്ത് സൂചനാബോർഡോ, വെളിച്ചമോ ഉണ്ടായിരുന്നില്ല. ഈ അപകടത്തിന് ശേഷം സൂചനാ ബോർഡ് സ്ഥാപിച്ചെങ്കിലുംവെളിച്ചമില്ല. പുറക്കാട്, വണ്ടാനം, പുന്നപ്ര മിൽമ, പറവൂർ ഭാഗങ്ങളിൽ നിരവധി കുഴികളുമുണ്ട്. വെള്ളം നിറഞ്ഞു കിടക്കുമ്പോൾ കുഴിയുണ്ടെന്നറിയാതെ ഇരുചക്രവാഹനങ്ങൾ വീഴുന്നതും, കുഴികണ്ട് ബൈക്ക് ഒതുക്കുമ്പോൾ മറ്റു വാഹനങ്ങൾ തട്ടി യാത്രക്കാർക്ക് പരിക്കേൽക്കുന്നതും നിത്യസംഭവമായി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |