ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ പത്തുനാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ 11 നും 11.47 നും മദ്ധ്യേ തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. തിരുവിതാംകൂർ രാജപ്രതിനിധി അവിട്ടം തിരുനാൾ ആദിത്യവർമ്മ, ക്ഷേത്രോപദേശക ഭാരവാഹികൾ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് സംഗീത സദസും കൊടിയേറ്റ് സദ്യയും നടന്നു. ആറന്മുള ജനമൈത്രി പൊലീസിന്റെ വഴിപാടായി ഭക്തിഗാനമേളയും നടന്നു. 29ന് ആറോട്ടോടുകൂടി ഉത്സവം സമാപിക്കും. രാവിലെ 11ന് കൊടിയിറക്കും. തുടർന്ന് ആറാട്ടുസദ്യ നടക്കും. ആറന്മുള ഉത്സവത്തിനെത്തുന്നവർക്ക് ഈ വർഷം മുതൽ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തി. പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടും ഉത്സവത്തിനും എത്തുന്നവർക്കാണ് ക്ഷേത്രോപദേശക സമിതി ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നത്. ഇൻഷ്വറൻസ് കാലാവധി ഒരു വർഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |