ആർക്കും ഒന്നു മനസിലാകാത്ത നിലയിലാണ് നിർമ്മാണം നടക്കുന്ന ദേശീയപാതയിലെ ക്രമീകരണങ്ങൾ
വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ കരാർ കമ്പനികൾ വലിയ വീഴ്ചയാണ് വരുത്തുന്നത്
ചില സ്ഥലങ്ങളിൽ വൺവേയെന്ന് തോന്നിക്കുന്ന റോഡുകൾ നിമിഷങ്ങൾക്കകം രണ്ട് വരിയാകും
പഴയറോഡ് പൊളിക്കുന്ന സ്ഥലങ്ങളിലുൾപ്പെടെ ഗതാഗതം വഴിതിരിയുന്നത് അടുത്തെത്തുമ്പോഴാണ് ഡ്രൈവർമാർ കാണുക
ഇവിടങ്ങളിലൊന്നും രാത്രിയിൽ മതിയായ സിഗ്നൽ വിളക്കുകളില്ലാത്തത് അപകടം വിളിച്ചുവരുത്തും
സർവീസ് റോഡുകൾ പൂർത്തിയാക്കിയ സ്ഥലങ്ങളിൽ സർവീസ് റോഡിനും ഓടയ്ക്കും ഇടയിലെ സ്ഥലം നിരപ്പാക്കാതിരുന്നതാണ് കായംകുളത്ത് ഗ്യാസ് ടാങ്കർ അപകടത്തിൽപ്പെടാനിടയാക്കിയത്
റോഡ് മുറിച്ചുകടക്കേണ്ട സ്ഥലങ്ങളിൽ വാഹനങ്ങളെയും കാൽനടക്കാരെയും കടത്തിവിടാൻ കരാർ കമ്പനി ജീവനക്കാരുടെയോ പൊലീസിന്റെയോ സാന്നിദ്ധ്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |