പത്തനംതിട്ട : എട്ടര വർഷമായി ഇടതുസർക്കാർ ജീവനക്കാരെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്നും ജീവനക്കാർക്ക് നൽകാനുള്ള 65,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു. സെറ്റോ ജില്ലാകമ്മിറ്റി നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ പി.എസ്.വിനോദ് കുമാർ അദ്ധ്യക്ഷതവഹിച്ചു. എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് അരുൺ കുമാർ, കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈർ കുട്ടി, എൻ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ്, സെറ്റോ ജില്ലാ കൺവീനർ പ്രേം, ഫിലിപ്പ് ജോർജ്, മുഹമ്മദ് സാലി, ദീപാ കുമാരി, സുനിൽകുമാർ, സിന്ധു ഭാസ്‌കർ, തുളസി രാധ, ഷാജി ജോൺ, ഷിബു മണ്ണടി, കിഷോർ, ബിജു സാമുവൽ, ആ.പ്രശാന്ത് കുമാർ, അജിത്ത് എബ്രഹാം, ജയകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |