വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ
പ്രീവിയസ് എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ (മേഴ്സിചാൻസ് - 2002 2015 അഡ്മിഷൻ)
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും
30 വരെ അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം
അഞ്ചാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം) (സപ്ലിമെന്ററി & സെഷണൽ
ഇംപ്രൂവ്മെന്റ്) ജനുവരി 2025 പരീക്ഷ വിജ്ഞാപനം വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബി.ടെക് മേഴ്സിചാൻസ് (2008 സ്കീം - 2008
2012 അഡ്മിഷൻ) പാർട്ട്ടൈം & 2003 സ്കീം ട്രാൻസിറ്ററി വിദ്യാർത്ഥികൾ
പരീക്ഷ വിജ്ഞാപനം വെബ്സൈറ്റിൽ.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക്ക് റിന്യൂവബിൾ എനർജി മാനേജ്മെന്റ്, റിന്യൂവബിൾ എനർജി ടെക്നോളജി ആൻഡ് മാനേജ്മെന്റ് (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 27 മുതൽ കാലടി ശ്രീ ശങ്കര കോളേജിൽ നടക്കും.
ഒന്നാം സെമസ്റ്റർ ബി.എസ്സി ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ മെയിന്റ്നൻസ് ആൻഡ് ഇലക്ട്രോണിക്സ് (സി.ബി.സി.എസ് പുതിയ സ്കീം 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അ്ഡമിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 28 ന് മാറമ്പള്ളി എം.ഇ.എസ് കോളേജിൽ നടക്കും.
കണ്ണൂർ സർവകലാശാല ഹാൾ ടിക്കറ്റ്
ധർമ്മശാല, മാനന്തവാടി എന്നീ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലെ ജനുവരി 24ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് (റഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ.
ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷാഫലം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2022 അഡ്മിഷൻ എം.എ ഇംഗ്ലീഷ്/ മലയാളം (പി.ജി) മൂന്നാം സെമസ്റ്റർ (ബാച്ച് 1) റഗുലർ പരീക്ഷാ ഫലം 10ന് പ്രസിദ്ധീകരിച്ചിരുന്നു. ഈ വിജ്ഞാപനത്തിൽ നിന്ന് സാങ്കേതിക കാരണങ്ങളാൽ ഒഴിവാക്കപ്പെട്ട പഠിതാക്കളുടെ ഫലം കൂടി ഉൾപ്പെടുത്തിയുള്ള പരീക്ഷാഫലം ഇന്നലെ പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പി ലഭിക്കുന്നതിന് നിശ്ചിത ഫീസ് അടച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ erp.sgou.ac.in ലെ ലേണർ ഡാഷ്ബോർഡ് സന്ദർശിക്കുക. ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പി ലഭിക്കാൻ ഫെബ്രുവരി 5 വരെ അപേക്ഷിക്കാം.
ഓർമിക്കാൻ...
1. പി.ജി ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ്:- കേരള സർവകലാശാലയുടെ നിയമ വകുപ്പിൽ പി.ജി ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് കോഴ്സിലേക്ക് ഓഫ് ലൈനായി 22 വരെ അപേക്ഷിക്കാം. ഫോൺ: 9947841574.
2. സൈനിക സ്കൂൾ പ്രവേശനം:- 6, 9 ക്ലാസുകളിലെ സൈനിക സ്കൂൾ പ്രവേശനത്തിന് 23 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: exams.nta.ac.in/aissee.
പി.ജി മെഡിക്കൽ പ്രവേശനം
തിരുവനന്തപുരം: പി.ജി മെഡിക്കൽ പ്രവേശനത്തിന് പുതുതായി അപേക്ഷിച്ചവരെയും ഉൾപ്പെടുത്തിയുള്ള പുതുക്കിയ താത്ക്കാലിക മെരിറ്റ്, കാറ്റഗറി ലിസ്റ്റുകൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇമെയിലിൽ 21ന് 12നകം അറിയിക്കണം. അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളിലെ അപാകതകൾ പരിഹരിക്കുന്നതിന് 24ന് 11 വരെ അവസരമുണ്ട്. വിവരങ്ങൾക്ക് www.cee.kerala.in.
സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ കോഴ്സ് ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 22ന് രാവിലെ 10ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.inലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പങ്കെടുക്കാം. ഫോൺ: 0471 2560363, 64.
ഫീസ് റീഫണ്ട്
തിരുവനന്തപുരം: എം.ഫാം പ്രവേശനത്തിന് ഫീസടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ www.cee.kerala.gov.in ൽ 26നകം നൽകണം. റീഫണ്ടിന് അർഹരായവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ. ഹെൽപ് ലൈൻ : 0471-2525300.
പോളിയിൽ കോഴ്സുകൾ
തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), ഓട്ടോകാഡ്, മൊബൈൽ ഫോൺ ടെക്നോളജി, ഗാർമെന്റ്മേക്കിംഗ് ആൻഡ് അപ്പാരൽ ഡിസൈനിംഗ്, ബ്യൂട്ടീഷൻ, ഇലക്ട്രിക്കൽ വയർമാൻ, ടോട്ടൽസ്റ്റേഷൻ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.ഫോൺ: 8075289889, 9495830907.
ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം : ഗവ. ആയുർവേദ കോളേജിലെ ടെക്നിക്കൽ അസിസ്റ്റന്റ് (വിഷ) താത്കാലിക ഒഴിവിലേക്ക് 18 -41 ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ 30ന് വൈകിട്ട് 5ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നേരിട്ട് ഹാജരായി രജിസ്ട്രേഷൻ നടത്തണം. മെഡിക്കൽ കോളേജ്, ആയുർവേദ കോളേജ് മറ്റ് ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള വിഷ, വിഷ രഹിത മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം.
ഗ്രാജ്വേറ്റ് ഇന്റേൺ അപേക്ഷ
തിരുവനന്തപുരം: അസാപ് കേരളയിലൂടെ കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ (കെ.എൽ.ഡി.സി) ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികയിലേക്ക് സിവിൽ എൻജിനിയറിംഗ് ബിരുദധാരികൾക്ക് 25ന് വൈകിട്ട് 5നകം അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അവസരം. വെബ്സൈറ്റ്- https://connect.asapkerala.gov.in/events/14339.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |