മലപ്പുറം: സി.പി.ഐ 100-ാം വാർഷികത്തോടനുബന്ധിച്ച് വേങ്ങര ലോക്കൽ കമ്മറ്റി ' ചെങ്കതിർ ' നവ മാദ്ധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ കെ.പുരം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.നയിം, പ്രവാസി ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ് സലാഹുദ്ദീൻ കൊട്ടേക്കാട്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി സി. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. എം.മജീദ് കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. 'ചെങ്കതിർ ' നവ മാദ്ധ്യമ കൂട്ടായ്മ കോ ഓർഡിനേറ്റർ ആസിഫ് പാക്കട സ്വാഗതം പറഞ്ഞു. എ.ഐ.വൈ.എഫ് മേഖലാ ജോ: സെക്രട്ടറി സി.വി. സിനോജ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |