കൊച്ചി: രാജ്യത്തിനായി മികച്ച വിദേശ നാണയം നേടുന്ന ഏലം കർഷകർക്കായി കാർഡമം ബോർഡ് രൂപീകരിക്കണമെന്ന് കോയമ്പത്തൂരിൽ നടന്ന സൗത്ത് ഇന്ത്യൻ കാർഡമം പ്ലാന്റേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. 2023ൽ 15.5 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഏലം നേടിയത്. നിലവിൽ സ്പൈസസ് ബോർഡിന്റെ കീഴിലാണ് ഏലം കൃഷി.
അസോസിയേഷൻ ഭാരവാഹികളായി അഡ്വ. വിജയ് വർഗീസ് (പ്രസിഡന്റ്), മാത്യൂ സ്റ്റീഫൻ (വർക്കിംഗ് പ്രസിഡന്റ്), അരവിന്ദ് സത്യ (വൈസ് പ്രസിഡന്റ്), സജി ചാക്കോ (ജനറൽ സെക്രട്ടറി), രോഹിത്ത് സെബാസ്റ്റ്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |